തിരുമാന്ധാംകുന്ന് ആട്ടങ്ങയേറ്
ഉത്സവംമലപ്പുറം

തിരുമാന്ധാംകുന്ന് ആട്ടങ്ങയേറ്

ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിൽ നടന്ന ഘോരയുദ്ധത്തിന്റെ അനുസ്മരണമാണ് ആട്ടങ്ങയേറ്. ഐതിഹ്യമനുസരിച്ച്, മാന്ധാതാവ് കൈലാസത്തിൽ നിന്ന് ശിവലിംഗവുമായി തിരുമാന്ധാംകുന്നിൽ എത്തി. ആ ശിവലിംഗം തിരികെ കൊണ്ടുവരാൻ പാർവതീദേവി ഭദ്രകാളിയെയും ഭൂതഗണങ്ങളെയും അയച്ചു. തുടർന്ന് ഈ കുന്നിൽ വെച്ച് ഘോരയുദ്ധം നടന്നു.

ഈ യുദ്ധത്തിന്റെ സ്മരണയ്ക്കായി ഭക്തർ രണ്ടു സംഘങ്ങളായി തിരിഞ്ഞ് ക്ഷേത്രപരിസരത്ത് വളരുന്ന മരത്തിന്റെ കായയായ ആട്ടങ്ങ പരസ്പരം എറിയുന്നു. തുലാമാസത്തിലെ വാവ് ദിവസം രാവിലെ പന്തീരടി പൂജയ്ക്ക് മുമ്പാണ് ഈ അപൂർവ ചടങ്ങ് നടക്കുന്നത്.

Attangyeru at Thirumandhamkunnu | EventBuzzer