ക്ലാസ്റൂം സീസൺ 4
ശില്പശാല
തൃശ്ശൂർ
പെയ്ഡ്

ക്ലാസ്റൂം സീസൺ 4

തുടക്ക തീയതി

2026 മേയ് 7, വ്യാഴം

അവസാന തീയതി

2026 മേയ് 9, ശനി

സ്ഥലം

പങ്കിടുക

കലണ്ടറിൽ ചേർക്കുക

അടുത്ത അധ്യയനവർഷം 8 മുതൽ 12 ക്ലാസ്സുകളിൽ എത്തുന്ന 40 കുട്ടികൾക്ക് ആയിരിക്കും ക്യാമ്പിൽ പ്രവേശനം. എസ്സെൻസിൻ്റെ മുൻ ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്കായിരിക്കും മുൻഗണന നൽകുക. 8000 രൂപയാണ് ഒരു കുട്ടിക്ക് ചിലവാകുന്ന തുക. ഇതിൽ 5000 രൂപ കുട്ടികളുടെ കയ്യിൽ നിന്നും ബാക്കി തുക സ്‌പോൺസർഷിപ്പ് ഇനത്തിലും സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ശാസ്ത്ര ശില്പശാലകൾ, ആകാശത്തിന്റെ അത്ഭുതങ്ങൾ തേടിയുള്ള വാനനിരീക്ഷണം (Skywatch), ക്രിട്ടിക്കൽ തിങ്കിംഗ് & ലോജിക്കൽ ഫാലസീസ് ക്ലാസ്സുകൾ എന്നിവ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളാണ്. തെളിവധിഷ്ഠിത വൈദ്യശാസ്ത്രം , ഹ്യുമനിസം ശില്പശാല, ജനാധിപത്യം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിലെ സംവാദങ്ങളും ചർച്ചകളും ക്യാമ്പിൽ നടക്കും.

പഠനത്തിനൊപ്പം തന്നെ മനസ്സിന് ഉന്മേഷം പകരാൻ വൈവിധ്യമാർന്ന വിനോദ പരിപാടികൾ, ക്യാമ്പ് ഫയർ, വിനോദയാത്ര എന്നിവയും ഒരുക്കിയിട്ടുണ്ട്.