കല്ലുംപുറം പള്ളി പെരുന്നാൾ
ഉത്സവംതൃശ്ശൂർ

കല്ലുംപുറം പള്ളി പെരുന്നാൾ

  1. Day 1 · 2026 ഒക്‌ടോബർ 24, ശനി

    ഹൈവേ വെസ്റ്റ് ഫെസ്റ്റിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാധുപർവ്വം 2.0 മെഗാ കലാസന്ധ്യ അരങ്ങേറുന്നു. കേരളക്കരയുടെ ബാഹുബലി ഗജകേസരി ചിറക്കൽ കാളിദാസൻ ഉൾപ്പെടെയുള്ള അണിനിരക്കുന്ന ആനച്ചന്തം. അതോടൊപ്പം സെന്റ് ജോസഫ് കോട്ടപ്പടിയുടെ നാദമേള വിസ്മയവും രൗദ്രം കലാസമിതിയുടെ അസുരവാദ്യ മേളവും രാത്രിയെ ഉത്സവലഹരിയാക്കും.

  2. Day 2 · 2026 ഒക്‌ടോബർ 25, ഞായർ

    വിശുദ്ധ കുർബാനയും ഗംഭീര പ്രദക്ഷിണവുമുള്ള പെരുന്നാൾ ദിനം. ഉച്ചയ്ക്ക് ശേഷം 20-ലധികം ഗജവീരന്മാരും പ്രമുഖ ബാൻഡ് സെറ്റുകളും അണിനിരക്കുന്ന ചരിത്രപ്രസിദ്ധമായ കല്ലുംപുറം വലിയ പ്രദിക്ഷണം (എഴുന്നള്ളിപ്പ്), തുടർന്ന് ആകാശപ്പൂരമൊരുക്കുന്ന വർണ്ണാഭമായ കരിമരുന്ന് പ്രയോഗം (വെടിക്കെട്ട്).