കൊരട്ടി മുത്തി പെരുന്നാൾ
ഉത്സവം
തൃശ്ശൂർ

കൊരട്ടി മുത്തി പെരുന്നാൾ

തുടക്ക തീയതി

2026 ഒക്‌ടോബർ 10, ശനി

അവസാന തീയതി

2026 ഒക്‌ടോബർ 11, ഞായർ

സ്ഥലം

പങ്കിടുക

കലണ്ടറിൽ ചേർക്കുക

കേരളത്തിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി. എല്ലാവർഷവും ഒക്ടോബർ മാസത്തിലാണ് ലോകപ്രശസ്തമായ കൊരട്ടിമുത്തിയുടെ തിരുനാൾ ആഘോഷിക്കുന്നത്. ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് തിരുനാൾ ദിനങ്ങളിൽ കൊരട്ടിയിലേക്ക് ഒഴുകിയെത്തുന്നത്.

പ്രധാന ചടങ്ങുകൾ

  • കൊടിയേറ്റം: തിരുനാൾ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട് പള്ളിമുറ്റത്തെ കൊടിമരത്തിൽ തിരുനാൾ പതാക ഉയർത്തുന്നു.

  • പ്രധാന തിരുനാൾ ദിനങ്ങൾ: ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, പ്രകീർത്തനങ്ങൾ, വർണ്ണാഭമായ പ്രദക്ഷിണങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കുന്നു.

  • അത്ഭുത രൂപം എഴുന്നള്ളിക്കൽ (കൂടുതുറക്കൽ): പ്രധാന തിരുനാൾ ഞായറാഴ്ച പുലർച്ചെ 5 മണിക്ക് കൊരട്ടിമുത്തിയുടെ അത്ഭുത തിരുസ്വരൂപം പൊതുവണക്കത്തിനായി മഠത്തിൽ നിന്നും പള്ളിയിലേക്ക് എഴുന്നള്ളിക്കുന്നു.

  • എട്ടാമിടം (Octave): പ്രധാന തിരുനാളിന് ശേഷമുള്ള എട്ടാം ദിനത്തിൽ (അടുത്ത ശനി, ഞായർ) എട്ടാമിടം ആഘോഷിക്കുന്നു.

  • പതിനഞ്ചാമിടം: തിരുനാൾ ആഘോഷങ്ങളുടെ 15-ാം ദിനത്തിൽ പ്രത്യേക നന്ദി അർപ്പണ കുർബാനയോടെയും കൊടിയിറക്കത്തോടെയും ആഘോഷങ്ങൾ സമാപിക്കുന്നു.

പ്രധാന വഴിപാടുകളും ആചാരങ്ങളും

  • പൂവൻകുല നേർച്ച: കൊരട്ടിമുത്തിയുടെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് പൂവൻകുല അർപ്പണം.

  • തുലാഭാരം: രോഗശാന്തിക്കും ആഗ്രഹസാഫല്യത്തിനുമായി ഭക്തർ സ്വന്തം ഭാരത്തോളം പൂവൻ പഴങ്ങൾ തൂക്കി നേർച്ചയർപ്പിക്കുന്നു.

  • അടിമ വയ്ക്കൽ: കുഞ്ഞുങ്ങളെ കൊരട്ടിമുത്തിയുടെ സംരക്ഷണത്തിനായി അടിമയായി സമർപ്പിക്കുന്ന ചടങ്.

  • മുട്ടുകുത്തി പ്രാർത്ഥന: പാപപരിഹാരത്തിനായും പ്രത്യേക ആഗ്രഹങ്ങൾക്കായും ഭക്തർ പള്ളിമുറ്റത്തുനിന്നും അൾത്താരയിലേക്ക് മുട്ടുകുന്തി നീന്തി പ്രാർത്ഥിക്കുന്നു.